Tag: കേരള വാർത്ത

Kerala Politics News 1 Min Read

Breaking News പിണറായിക്ക് വീണ്ടും കാർ! ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 1.10 കോടി അനുവദിച്ച് ബാലഗോപാൽ; നിറം “കറുപ്പ് ” തന്നെ

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇന്ന് (ഡിസംബർ 1) തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ​കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു

Kerala Politics News 1 Min Read

ഞാനല്ല ധനമന്ത്രി! ഫയൽ ജ്യോതിലാൽ IAS ന് മടക്കി എം.ബി രാജേഷ് | ശമ്പളം ലക്ഷങ്ങൾ, ഉദ്യോഗസ്ഥൻ്റെ അമളി സെക്രട്ടറിയേറ്റിൽ വൻ ചർച്ച!

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് ഗുരുതരമായ പിഴവ്. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലിന് കൈമാറേണ്ട ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി (എ.സി.എസ്.) ജ്യോതിലാൽ നൽകിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്. ജി.എസ്.ടി. വകുപ്പിലെ ജോയിൻ്റ് കമ്മീഷണർമാരുടെ ഗ്രേഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലാണ് ധനമന്ത്രിക്ക് കൈമാറാതെ എം.ബി രാജേഷിന് നൽകിയത്. ഇന്നലെ (നവംബർ 14) രാവിലെ 10.36-നാണ് ജ്യോതിലാൽ ഫയൽ മന്ത്രി എം.ബി.