തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും തുടർന്നായുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരന്തങ്ങൾ വിതച്ച് ഉരുൾപൊട്ടലും മുങ്ങിമരണവുംമലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണടിച്ചിലും ജനജീവിതം പൂർണ്ണമായി ദുസ്സഹമാക്കി. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുൾപൊട്ടലിൽ 2 പേർ വീതം മരണപ്പെട്ടു. മലപ്പുറത്ത് കനത്ത വെള്ളക്കെട്ടിൽപ്പെട്ട് 2 പേർ…
ഇടുക്കി: ഇടുക്കിയിലെ ഒറ്റപ്പെട്ട ചന്ദ്രമണ്ഡലം കോളനിയിൽ ദുരിത ജീവിതം നയിക്കുന്ന ഇന്ദിരയുടെയും മകന്റെയും വാർത്ത പുറത്ത് വന്നതിന് പിന്നാലെ തിരുത്തൽ നടപടികളുമായി റവന്യൂ വകുപ്പ്. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ സായി കിരൺ ആണ് ഇവരുടെ ദുരിത ജീവിതം റിപ്പോർട്ട് ചെയ്തത്. റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, 'മനുഷ്യവാസത്തിന് ഒട്ടും യോഗ്യമല്ലാത്ത' സ്ഥലമാണ് ചന്ദ്രമണ്ഡലത്തിലേതെന്ന് പത്ത് വർഷം മുൻപ് താൻ റിപ്പോർട്ട് നൽകിയിരുന്നതായി വെളിപ്പെടുത്തി. "പരിസരം സന്ദർശിക്കാതെ കണ്ണടച്ച്…
Sign in to your account