വയനാട്: 2024 ജൂലൈ 30-ന് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ ജീവിതവും ജീവനോപാധികളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമായി കേരള സർക്കാരിന്റെ പുതിയ തീരുമാനം. ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായം 2026 ഒക്ടോബർ വരെ നീട്ടാനും മാനസിക-സാമൂഹിക പിന്തുണ നൽകുന്ന സൈക്കോ സോഷ്യൽ പ്രവർത്തനങ്ങൾ നവംബർ വരെ തുടരാനും സർക്കാർ ഉത്തരവിട്ടു. ഇതിനായി 2,25,54,000 രൂപയുടെ ധനസഹായമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.ദുരന്തനിവാരണ വകുപ്പിന്റെ 2026 ഒക്ടോബർ 9-ലെ സ.ഉ.(സാധാ) നം.416/2026/DMD ഉത്തരവിലാണ് ഇതുസംബന്ധിച്ച തീരുമാനം…
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനായി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്ത ഫണ്ട് ശേഖരണത്തെക്കുറിച്ച് ദുരൂഹതയേറുന്നു. 2024 ഓഗസ്റ്റ് 1-ന് പോളിറ്റ് ബ്യൂറോ നേരിട്ട് ആഹ്വാനം ചെയ്ത ഫണ്ട് പിരിവിൽ എത്ര തുക സമാഹരിച്ചെന്നോ, അത് എപ്രകാരം വിനിയോഗിച്ചെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പാർട്ടി പുറത്തുവിട്ടിട്ടില്ല. പോളിറ്റ് ബ്യൂറോയുടെ ആഹ്വാനം മുണ്ടക്കൈ ദുരന്തത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് ഒന്നിനാണ് ഡൽഹിയിലെ എ.കെ.ജി ഭവൻ…
Sign in to your account