തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് മുഖ്യ പ്രൊമോട്ടറായ സൊസൈറ്റിക്ക് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം കരാർ നൽകിയതിൽ വൻ ക്രമക്കേട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തിയതോടെ എം.എൽ.എയ്ക്കെതിരെ വിശദമായ അന്വേഷണത്തിന് വഴിതെളിഞ്ഞു. സോഷ്യൽ മീഡിയയിൽ 'കണ്ണാടിപ്പാലം ബ്രോ' എന്ന പരിഹാസം നേരിടുന്ന എം.എൽ.എയ്ക്ക്, സ്വന്തം സർക്കാർ അധികാരത്തിലിരിക്കെ വിജിലൻസ് തന്നെ അന്വേഷണം പ്രഖ്യാപിച്ചത്…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഉടനടി ഒഴിയണമെന്നാണ് ബിജെപി കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണിലൂടെയാണ് കൗൺസിലർ ഈ ആവശ്യം എംഎൽഎയെ അറിയിച്ചത്. തനിക്ക് കൗൺസിലർ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് നിലവിലെ എംഎൽഎ ഓഫീസ് കെട്ടിടം വേണമെന്നാണ് ശ്രീലേഖയുടെ നിലപാട്. നിലവിൽ കോർപ്പറേഷൻ കൗൺസിൽ തീരുമാനപ്രകാരമാണ് വി.കെ…
Sign in to your account