തിരുവനന്തപുരം: തലസ്ഥാനത്തെ വിവിഐപി മണ്ഡലമായ വട്ടിയൂർക്കാവിൽ കരുത്തനായ കെ. മുരളീധരനിലൂടെ യുഡിഎഫ് ഉജ്ജ്വല വിജയം സ്വന്തമാക്കി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 2796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുരളീധരൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുകോട്ടയായി മാറിയ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തിനെയാണ് മുരളീധരൻ പരാജയപ്പെടുത്തിയത്. അവസാനം വരെ നീണ്ട ഉദ്വേഗം വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമായത്. പല ഘട്ടങ്ങളിലും വി.കെ.…
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ ചിത്രം മാറുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ മുരളി എത്തുന്നതിലെ ആശങ്കയിലാണ് സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്ത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയം ഇത്തവണ പ്രശാന്തിനെ കാത്തിരിക്കുന്നുവോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ഭയപ്പെടുത്തുന്ന 2016-ലെ ഓർമ്മകൾ 2016-ൽ വട്ടിയൂർക്കാവിൽ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ കെ. മുരളീധരൻ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത്…
Sign in to your account