തിരുവനന്തപുരം: രാജ്യവ്യാപകമായി ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനം പൂർണ്ണമായും നിശ്ചലമാകുമ്പോഴും, സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പണിമുടക്ക് ബാധകമല്ലെന്ന് റിപ്പോർട്ടുകൾ. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നടക്കുന്ന പുതിയ എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഒരു തടസ്സവുമില്ലാതെ പണിമുടക്ക് ദിനത്തിലും പുരോഗമിക്കുന്നത്. നിർമ്മാണം തകൃതി; തൊഴിലാളികൾ സജീവം പണിമുടക്ക് പ്രഖ്യാപിച്ചതോടെ പൊതുഗതാഗതവും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമ്പോഴാണ് പാളയത്തെ എം.എൽ.എ ഹോസ്റ്റൽ പരിസരത്ത് സജീവമായ നിർമ്മാണ പ്രവർത്തനങ്ങൾ…
Sign in to your account