ലഖ്നൗ / ന്യൂഡൽഹി: 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്. സംസ്ഥാനത്തെ ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളിൽ 125 സീറ്റുകളിൽ മത്സരിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവുമായി നടത്തുന്ന സഖ്യ ചർച്ചകൾക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരിട്ട് നേതൃത്വം നൽകും. മുന്നൊരുക്കങ്ങളും സീറ്റ് സർവേയുംതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ സ്ട്രാറ്റജി കമ്മിറ്റി നടത്തിയ വിശദമായ പഠനത്തിന്റെ…
Sign in to your account