തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വഴുതക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി നീതു വിജയൻ്റെ പ്രചാരണ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. "മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്" എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ലയണൽ മെസി കേരളത്തിൽ എത്തുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമായിരിക്കുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെ ഈ വലിയ ചർച്ചാവിഷയം പ്രചാരണത്തിനായി നീതു ഉപയോഗിച്ചിരിക്കുന്നത്. മുൻപ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ…
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക്. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഓർമ്മകളും പുതിയ ദൗത്യമേൽക്കുമ്പോഴുള്ള വൈകാരിക നിമിഷങ്ങളും പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. അരുവിക്കരയിലേക്ക് വിളിച്ച ആ നിമിഷം... 2015 മെയ് മാസത്തിലെ ഒരു സംഭവം ഓർത്തെടുത്താണ് ശബരിനാഥൻ കുറിപ്പ് ആരംഭിക്കുന്നത്. "ടാറ്റാ ട്രസ്റ്റിന്റെ ഒരു സുപ്രധാന…
തിരുവനന്തപുരം: കോൺഗ്രസിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്.ശബരീനാഥനെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ധാരണയായി. കവടിയാർ വാർഡിലാകും അദ്ദേഹം ജനവിധി തേടുക. കോർപ്പറേഷനിൽ പാർട്ടിയുടെ ശക്തി തെളിയിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ തീരുമാനത്തെ കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഡി.സി.സി. ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ കളത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപ്പറേഷനിൽ പൊതുസമ്മതരും ജനകീയരുമായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി…
Sign in to your account