Tag: ​TCS

Business News 2 Min Read

2030-ൽ ഇന്ത്യൻ ഐടി മേഖല തകരുമോ? ഭയപ്പെടേണ്ടതില്ലെന്ന് ടിസിഎസ് സിഇഒ; AI കൊണ്ടുവരുന്നത് വൻ അവസരങ്ങൾ!

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിപ്ലവം ഇന്ത്യൻ ഐടി വ്യവസായത്തിന്റെ അന്ത്യം കുറിക്കുമെന്ന ആശങ്കകൾക്കിടെ, ശക്തമായ മറുപടിയുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) സിഇഒ കെ. കൃതിവാസൻ. 2030-ഓടെ ഇന്ത്യൻ ഐടി മേഖല ഇല്ലാതാകുമെന്ന തരത്തിലുള്ള പ്രവചനങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ​എല്ലാ പത്ത് വർഷം കൂടുമ്പോഴും ഐടി മേഖലയുടെ തകർച്ച പ്രവചിക്കുന്നവർ ഉണ്ടെന്നും, എന്നാൽ അപ്പോഴെല്ലാം കൂടുതൽ കരുത്തോടെ തിരിച്ചുവന്ന ചരിത്രമാണ് ഈ മേഖലയ്ക്കുള്ളതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ