ഓണക്കാലത്തെ വിപണിയിലെ അമിത വിലക്കയറ്റത്തിന് തടയിട്ട് പൊതുജനങ്ങൾക്ക് വലിയ ആശ്വാസവുമായി സപ്ലൈകോയും സഹകരണ വകുപ്പും. മലബാറിലടക്കം സംസ്ഥാനത്തുടനീളം ആരംഭിച്ച സപ്ലൈകോ, കൺസ്യൂമർഫെഡ് ഓണം ചന്തകളിൽ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കിയതോടെ ഉത്സവ വിപണി സജീവമായി. പൊതുവിപണിയേക്കാൾ പകുതിയോളം കുറഞ്ഞ നിരക്കിലാണ് നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നത്. പൊതുവിപണിയെ വെല്ലുന്ന വിലക്കുറവ് ഓണസദ്യയൊരുക്കാൻ ആവശ്യമായ പ്രധാന പലചരക്ക് സാധനങ്ങൾക്കെല്ലാം സപ്ലൈകോ വിപണിയിൽ വൻ വിലക്കുറവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിപണിയിൽ കുതിച്ചുയരുന്ന അവശ്യവസ്തുക്കൾ…
തിരുവനന്തപുരം: ഓണക്കാലത്ത് പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടഞ്ഞുനിർത്താൻ ശക്തവും സമഗ്രവുമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി നൽകുന്ന 13 ഇനം അവശ്യ സബ്‌സിഡി സാധനങ്ങളിൽ 10 ഇനങ്ങൾക്കും കഴിഞ്ഞ വർഷത്തെ സബ്‌സിഡി നിരക്കിനേക്കാൾ കുറഞ്ഞ വില നിശ്ചയിച്ചാണ് സർക്കാർ ജനങ്ങൾക്ക് ആശ്വാസമേകുന്നത്. മുൻ വർഷങ്ങളിലെ സ്റ്റോക്ക് ക്ഷാമവും ഒഴിഞ്ഞ റാക്കുകളും പരിഹരിച്ച്, എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാക്കി വിതരണ ശൃംഖല പൂർണ്ണസജ്ജമാക്കിയിട്ടുണ്ട്. വ്യാജപ്രചരണങ്ങൾ…
Sign in to your account