കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (Special Intensive Revision - SIR) പ്രക്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഈ പ്രക്രിയ മാനുഷിക പരിഗണനകളില്ലാത്തതാണെന്നും ഇതിന്റെ സമ്മർദ്ദം മൂലം സംസ്ഥാനത്ത് ഇതുവരെ 77 പേർ മരണപ്പെട്ടതായും മമത ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന് അയച്ച കത്തിലാണ് മമത തന്റെ പ്രതിഷേധം അറിയിച്ചത്. വോട്ടർ പട്ടിക…
തിരുവനന്തപുരം: ജോലി സമ്മർദ്ദത്താൽ ജീവനൊടുക്കിയ ബി.എൽ.ഒയോട് (ബൂത്ത് ലെവൽ ഓഫീസർ) ഐക്യദാർഢ്യം പ്രകടിപ്പിച്ച്, പ്രതീകാത്മക തൂങ്ങിമരണം ആവിഷ്ക്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ചീഫ് ഇലക്ടറൽ ഓഫീസിലേക്ക് മാർച്ച് നടത്തി. "എസ്.ഐ.ആർ മരണക്കെണിയാണ്", "ഇനിയും എത്ര ജീവൻ വേണം, ഒന്ന് കണ്ണ് തുറക്കാൻ?", "തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാച്ചാരോ?" തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയായിരുന്നു മഴയത്തും ശക്തമായ പ്രതിഷേധം. അഞ്ചോളം ബി.എൽ.ഒമാർ കൊലക്കയറിൽ കിടക്കുന്നതായി ചിത്രീകരിച്ച പ്ലക്കാർഡുകളുമായാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സമരം നടത്തിയത്.…
Sign in to your account