മുംബൈ: ആഴ്ചയുടെ ആദ്യ വ്യാപാരദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദം. സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ വ്യാപാരത്തിനിടെ സെൻസെക്‌സ് 900 പോയിന്റിനടുത്ത് താഴ്ന്നപ്പോൾ നിഫ്റ്റി 23,000 എന്ന പ്രധാന നിലവാരത്തിന് താഴെയെത്തി. രാവിലെ 9.40ഓടെ ബി.എസ്.ഇ സെൻസെക്‌സ് 877.85 പോയിന്റ് അഥവാ 1.19 ശതമാനം ഇടിഞ്ഞ് 73,017.89ലായിരുന്നു. എൻ.എസ്.ഇ നിഫ്റ്റി 281.45 പോയിന്റ് അഥവാ 1.22 ശതമാനം നഷ്ടത്തിൽ 22,859.05ലെത്തി.…
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ റീട്ടെയിൽ കമ്പനിയായ ട്രെന്റ് ലിമിറ്റഡിന്റെ (Trent Ltd) ഓഹരി വിലയിൽ ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ 9 ശതമാനത്തോളം വൻ ഇടിവ് രേഖപ്പെടുത്തി. ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ (Q1) വരുമാന വളർച്ച വിപണി വിദഗ്ധർ പ്രതീക്ഷിച്ച അത്രയും ഉയരാത്തതാണ് ഓഹരി വിപണിയിൽ പെട്ടെന്നുള്ള തിരിച്ചടിയ്ക്ക് കാരണമായത്. ഇതോടെ മുൻനിര ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയുടെ ഭാവി സംബന്ധിച്ച് ഭിന്നഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.…
Sign in to your account