Tag: Salary Hike

Kerala Politics News 1 Min Read

286 മാസത്തെ ഡിഎ കുടിശിക: ഉത്തരവ് വൈകുന്നതിൽ ജീവനക്കാർക്ക് പ്രതിഷേധം | കൂലങ്കുഷമായ ആലോചനയിൽ ധനവകുപ്പും ബാലഗോപാലും Kerala DA Arrears News

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആർ) കുടിശികകളുടെ വിതരണത്തിനായുള്ള ഉത്തരവ് വൈകുന്നതിൽ പ്രതിഷേധം പുകയുന്നു. വിവിധ ഗഡുക്കളിലായി ആകെ 286 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ജനുവരി 29-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുടിശിക വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോ ഉത്തരവോ പുറത്തിറക്കാൻ ധനവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ​പ്രധാന പ്രശ്നങ്ങൾ ഒറ്റനോട്ടത്തിൽ: കൃത്യമായ ആലോചനയില്ലാതെയാണോ

Kerala Politics News 1 Min Read

പേഴ്സണൽ സ്റ്റാഫിന് 286 മാസത്തെ ഡിഎ കുടിശിക പണമായി നൽകാൻ നീക്കം | DA Arrears for Personal Staff Kerala

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് 286 മാസത്തെ ഡി.എ കുടിശിക മുഴുവൻ പണമായി നൽകാൻ നീക്കം. ​നിലവിൽ 700 ഓളം പേഴ്സണൽ സ്റ്റാഫുകളിൽ 468 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്. ഇവർക്കാണ് മുൻകാല പ്രാബല്യത്തോടെയുള്ള ഈ വൻ തുക കൈമാറാൻ നീക്കങ്ങൾ നടക്കുന്നത്. സർക്കാർ കാലാവധി കഴിയുന്നതോടെ ഇവർ വിരമിക്കുമെന്നും, അതിനാൽ കുടിശിക മുഴുവൻ പണമായി തന്നെ നൽകണമെന്നുമുള്ള വിചിത്രമായ വാദമാണ് ഇതിനായി ഉയർത്തുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം

Kerala Politics News 1 Min Read

​കുടിശികയിൽ ‘ഉറപ്പ്’ മാത്രം!സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി 3 ശതമാനം ക്ഷാമബത്ത (DA) അനുവദിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. ഇതോടെ നിലവിലെ ക്ഷാമബത്ത 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർദ്ധിക്കും. ശമ്പളത്തിലും പെൻഷനിലും മാറ്റം വരുന്നത് എപ്പോൾ? ​പുതുക്കിയ ക്ഷാമബത്ത പ്രകാരമുള്ള തുക ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിച്ചുതുടങ്ങും. പെൻഷൻകാർക്ക് മാർച്ച് മാസത്തിൽ വിതരണം ചെയ്യുന്ന പെൻഷനോടൊപ്പം 3 ശതമാനം ക്ഷാമ ആശ്വാസവും (DR) ചേർത്ത്

Kerala Politics News 2 Min Read

യു.ഡി.എഫ് വരും എബ്രഹാം പുറത്താകും! എബ്രഹാമിൻ്റെ ശമ്പള വർധന, സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്ന ഏക കാര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. ​'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ​ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"

Kerala Politics News 1 Min Read

കെ.എൻ. ബാലഗോപാൽ മിടുക്കനെന്ന് കെ.എം. എബ്രഹാം; ലക്ഷങ്ങൾ പോക്കറ്റിലാക്കുന്നവർക്ക് ബാലഗോപാൽ മുത്ത് !

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സർട്ടിഫിക്കറ്റുമായി കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. ഏറ്റവും ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലും ധനകാര്യ വകുപ്പിനെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ബാലഗോപാലിന് സാധിച്ചെന്നാണ് എബ്രഹാമിൻ്റെ പ്രശംസ. എന്നാൽ, സംസ്ഥാനത്തെ എല്ലാ മേഖലകളും കുടിശികയിൽ മുങ്ങിനിൽക്കുമ്പോൾ ഈ പുകഴ്ത്തലിന് പിന്നിലെ 'രസതന്ത്രം' മറ്റൊന്നാണെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ​എല്ലാവർക്കും കുടിശിക, എബ്രഹാമിന് കൃത്യം! ​സർവ്വ മേഖലകളിലും

Kerala Politics News 2 Min Read

​’ജീവനക്കാരുടെ ഡി എ ഭിക്ഷയല്ല’; പിണറായി സർക്കാർ മാതൃകാ മോഷ്ടാവായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ) സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഡി എ എന്നത് സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ഡി എ ഔദാര്യമെന്ന് സമ്മതിക്കാൻ ജീവനക്കാർ സർക്കാരിന്റെ അടിയാളന്മാരല്ല. ഈ നീക്കത്തിലൂടെ പിണറായി സർക്കാർ ഒരു 'സ്വയംപ്രഖ്യാപിത തൊഴിലാളി വിരുദ്ധ സർക്കാർ' ആയി മാറിയിരിക്കുകയാണെന്നും

Kerala Politics News 1 Min Read

​ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കെ.എൻ. ബാലഗോപാൽ

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) കുടിശ്ശികയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നിലപാടുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷാമബത്ത എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമല്ലെന്നും, അത് അനുവദിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സാമ്പത്തിക സ്രോതസ്സുകൾ കണക്കിലെടുത്ത് മാത്രമേ ഇത്തരം ആനുകൂല്യങ്ങൾ നൽകാൻ കഴിയൂ എന്നും ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ​വിവിധ സർവ്വകലാശാലകളിലെ അനധ്യാപക

Kerala Politics News 2 Min Read

മുഖ്യമന്ത്രിയുടെ 12 കനഗോലുമാരെ സ്ഥിരപ്പെടുത്തും! സെക്രട്ടറിയേറ്റിൽ നടക്കുന്നത് മിന്നൽ നീക്കങ്ങൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ 12 അംഗങ്ങളെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന. ഐടി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിട്ടാകും ഇവരുടെ നിയമനം ക്രമീകരിക്കുക. ഒന്നാം വാർഷികത്തിൽ തുടങ്ങിയ 'മുഖം മിനുക്കൽ' ​മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി 2022 മെയ് 6-നാണ് 12 അംഗ സോഷ്യൽ മീഡിയ സംഘത്തെ

Kerala Politics News 1 Min Read

KAS-ന് IAS-നേക്കാൾ ശമ്പളമോ? പിണറായിയുടെ ‘കുഞ്ഞിന്’ വൻ ആനുകൂല്യം; ഐഎഎസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി!

തിരുവനന്തപുരം: കേരള ഭരണരംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മുൻകൈയെടുത്ത് നടപ്പിലാക്കിയ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (KAS) ഇപ്പോൾ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഉയർന്ന ശമ്പളമാണ് ഇപ്പോൾ ഐഎഎസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്. ​ഐഎഎസ്സുകാരേക്കാൾ 35% കൂടുതൽ! ​ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരേക്കാൾ 35 ശതമാനം ശമ്പളക്കൂടുതലാണ് കെഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചീഫ്