തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭക്തിനിർഭരമായ ചടങ്ങുകൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത് മുൻ എം.എൽ.എയും ഔഷധി ചെയർപേഴ്സണുമായ ശോഭന ജോർജിന്റെ വിചിത്രമായ ഒരു പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിനായി പൊങ്കാല അർപ്പിച്ച ശോഭന ജോർജ്, അദ്ദേഹത്തെ പുകഴ്ത്തുന്നതിനിടെ പുരാണത്തെ തെറ്റായി ഉദ്ധരിച്ചതാണ് ഇപ്പോൾ പരിഹാസങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി പൊങ്കാല; ഒപ്പം 'പുരാണ വിജ്ഞാനവും' എല്ലാ വർഷത്തെയും പോലെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ശോഭന ജോർജ് ഇത്തവണയും…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വാനോളം പുകഴ്ത്തുന്ന റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക ലക്ഷങ്ങളുടെ 'കൈത്താങ്ങ്'. റിപ്പോർട്ടർ ടി.വിയുടെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് 59 ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) അടക്കമാണ് ഈ ഭീമമായ തുക ചാനലിന് കൈമാറുന്നത്. ശരവേഗത്തിൽ നീങ്ങിയ ഫയലുകൾ സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകളിൽ…
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വാർത്തകളിലൊന്ന് ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ മാധ്യമ ലോകത്തേക്കുള്ള മടങ്ങിവരവാണ്. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് മീറ്റിൽ ഈ വർഷം തന്നെ വീണയെ പ്രതീക്ഷിക്കാമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മാധ്യമപ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തി എം.എൽ.എയും പിന്നീട് മന്ത്രിയുമായ വീണ, വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണോ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. പ്രതിച്ഛായ മങ്ങി; 'ഏറ്റവും മോശം' എന്ന ലേബൽ തിരിച്ചടിയാകുന്നു ആരോഗ്യ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിയന്ത്രണം വിടുന്നു. പരാജയ ഭീതിയും രാഷ്ട്രീയ സമ്മർദ്ദവും മൂലം മാധ്യമപ്രവർത്തകർക്ക് നേരെ ഇരുവരും ആക്രോശിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കാണുന്നത്. വെള്ളാപ്പള്ളിയെ ചുമന്നത് വിനയായി; സിപിഐ തുറന്നടിച്ചു തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതാണെന്ന് സിപിഐ പരസ്യമായി വിമർശിച്ചിരുന്നു. "ഞാനാണെങ്കിൽ…
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മുതലാളി ആൻ്റോ അഗസ്റ്റിനേയും സർക്കാരിനെയും ട്രോളി മാധ്യമ നിരീക്ഷകനും രാഷ്ട്രീയ വിമർശകനുമായ ശ്രീജിത്ത് പണിക്കർ രംഗത്ത്. നവംബർ 17-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മെസ്സിയും അർജൻ്റീനയും കളിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന പ്രഖ്യാപനം. ഇത് ശുദ്ധ തട്ടിപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ വിമർശന പോസ്റ്റ് പങ്കുവെച്ചത്. "നവംബർ 17. തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അല്പം മുൻപ് പൂർത്തിയായ സൗഹൃദ മത്സരത്തിൽ അർജന്റീന…
തിരുവനന്തപുരം: തനിക്ക് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്‌തതിന് റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നോട്ടീസ് അയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം…
Sign in to your account