ബാഴ്സലോണ: ലാലിഗ കിരീടത്തിലേക്കുള്ള പ്രയാണത്തിൽ നിർണ്ണായക വിജയം സ്വന്തമാക്കി ബാഴ്സലോണ. ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ റയോ വല്ലക്കാനോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ പരാജയപ്പെടുത്തിയത്. പ്രതിരോധ താരം റൊണാൾഡ് അറൗഹോ വിജയഗോൾ നേടിയപ്പോൾ, ഗോൾവലയ്ക്ക് മുന്നിൽ വൻമതിലായി മാറിയ യുവ ഗോൾകീപ്പർ ജോവാൻ ഗാർഷ്യയാണ് ബാഴ്സലോണയുടെ രക്ഷകനായത്. അറൗഹോയുടെ ഹെഡറും ഗാർഷ്യയുടെ കരുത്തും മത്സരത്തിന്റെ 24-ാം മിനിറ്റിലായിരുന്നു ബാഴ്സയുടെ വിജയഗോൾ പിറന്നത്. ജാവോ കാൻസലോ ഇടതുവശത്ത് നിന്ന് എടുത്തുനൽകിയ…
Sign in to your account