തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന നടപടികൾ വേഗത്തിലാക്കി. ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷനും വിന്യാസത്തിനുമായി പ്രത്യേകം തയ്യാറാക്കിയ 'ഓർഡർ' (ORDER - Online Randomisation & Deployment of Election Resources) സോഫ്റ്റ്‌വെയർ മുഖേനയുള്ള പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ സമയക്രമം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് ജോലിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥരുടെ വിന്യാസം കുറ്റമറ്റതാക്കുന്നതിനുമാണ് 'ഓർഡർ' സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്. വിവിധ ഘട്ടങ്ങളിലായുള്ള പരിശീലനവും ഡാറ്റാ വെരിഫിക്കേഷനും ഇതിലൂടെയാണ്…
Sign in to your account