മലപ്പുറം: സി.പി.എം സഹയാത്രികരും ചാനൽ ചർച്ചകളിലെ ഇടതുപക്ഷ നിരീക്ഷകരും കൂട്ടത്തോടെ പാർട്ടി വിടുന്ന പശ്ചാത്തലത്തിൽ പരിഹാസവുമായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. "നിരീക്ഷകരെ ആവശ്യമുണ്ട്" എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അൻവർ സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ചത്. ഇടത് നിരീക്ഷകനായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതും, മറ്റൊരു പ്രമുഖ നിരീക്ഷകൻ ബി.എസ്. ഹസ്‌കർ ഇടതുപക്ഷ നിരീക്ഷക പദവി രാജിവെച്ചതും ചൂണ്ടിക്കാട്ടിയാണ് അൻവറിന്റെ ഈ 'പരസ്യം' രൂപത്തിലുള്ള ട്രോൾ. അൻവറിന്റെ ഫേസ്ബുക്ക്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ഒരു സി.പി.എം എം.എൽ.എ ഉടൻ തന്നെ യു.ഡി.എഫിൽ ചേരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പിണറായി വിജയൻ ക്യാമ്പുമായി വളരെക്കാലമായി അകന്നുനിൽക്കുന്ന എം.എൽ.എയാണ് ഈ രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ യു.ഡി.എഫ് വിപുലീകരണം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. പി.വി. അൻവർ, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖർ എന്നിവരുടെ പാർട്ടികൾ യു.ഡി.എഫിന്റെ ഭാഗമാകാൻ ചർച്ചകൾ നടത്തിവരികയാണ്. പിണറായി ഭരണത്തിന് തിരശീല? പിണറായി വിജയന്റെ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് വിലയിരുത്തുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണത്തിനൊരുങ്ങി യു.ഡി.എഫ്. നിരവധി കക്ഷികൾ മുന്നണിയുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. യു.ഡി.എഫുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച കക്ഷികളുടെ കൂട്ടത്തിൽ പി.വി. അൻവറും സി.കെ. ജാനുവും വൈകാതെ യു.ഡി.എഫിൻ്റെ ഭാഗമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പി.വി. അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ,…
Sign in to your account