Tag: Pre-booking Offer

Kerala Politics News 1 Min Read

രമേശ് ചെന്നിത്തലയുടെ ആദ്യ നോവൽ ‘നിയോഗം’ വരുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു; വില 440 രൂപ

തിരുവനന്തപുരം: രാഷ്ട്രീയ ചാണക്യൻ എന്നറിയപ്പെടുന്ന രമേശ് ചെന്നിത്തല ഇപ്പോൾ പുതിയൊരു വേഷപ്പകർച്ചയിലാണ് - ഒരു നോവലിസ്റ്റ്. അദ്ദേഹത്തിന്റെ കന്നി നോവലായ 'നിയോഗം' വായനക്കാരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അമേരിക്കയും കേരളവും പശ്ചാത്തലമാക്കി രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ​വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആശയങ്ങളാണ് ഈ നോവലിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ക്രൈം ത്രില്ലറല്ല മറിച്ച്, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നോവലാണിത്.