തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. വാഗ്ദാനങ്ങൾ ജലരേഖയാകുന്നു മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27…
ഇൻഷുറൻസ് പരിരക്ഷയിൽ വ വർദ്ധനവ് തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. പദ്ധതിയുടെ ആനുകൂല്യങ്ങളിലും പാക്കേജുകളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. നിലവിൽ മൂന്ന് ലക്ഷം രൂപയായിരുന്ന അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ രണ്ടാം ഘട്ടത്തിൽ 5 ലക്ഷം രൂപയായി…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി നേരിടുകയാണെങ്കിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിഷേധിച്ച ക്ഷാമബത്ത (ഡി.എ) കുടിശിക നൽകുന്നതിൽ സർക്കാർ പുനർവിചിന്തനം നടത്തും. സർക്കാരിന്റെ ഈ നിർണായക നീക്കം ഏകദേശം 12 ലക്ഷത്തോളം വരുന്ന ജീവനക്കാരെയും പെൻഷൻകാരെയും ഉടൻ തന്നെ 'ലക്ഷപ്രഭുക്കൾ' ആക്കിയേക്കും. തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ആശ്രയിച്ച്, ക്ഷാമബത്ത കുടിശിക അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പ് അനുകൂലമായ നിലപാടെടുക്കുമെന്നാണ്…
തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ക്ഷാമബത്ത (Dearness Allowance - DA), ക്ഷാമ ആശ്വാസം (Dearness Relief - DR) എന്നിവയുടെ കുടിശിക നിഷേധിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഈ 'വിചിത്രമായ' റെക്കോർഡും ഇപ്പോൾ സംസ്ഥാനത്തിനാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ച് ഗഡു ക്ഷാമബത്തയുടെ 187 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടത്. ഈ നിലപാട് കാരണം സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും…
Sign in to your account