Tag: Pay Revision Protest

Kerala Politics News 1 Min Read

ഇടത് സർവീസ് സംഘടനകളുടെ സെക്രട്ടറിയേറ്റ് വളയൽ സമരം പാളി; 25,000 പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത് ആയിരത്തിൽ താഴെ മാത്രം!

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത് സർവീസ് സംഘടനകൾ ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് തണുത്ത പ്രതികരണം. ഇരുപത്തയ്യായിരത്തോളം സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അണിനിരത്തുമെന്ന് സംഘാടകർ അവകാശപ്പെട്ടിരുന്നെങ്കിലും, സമരപ്പന്തലിലേക്ക് എത്തിയത് ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ്. ​പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് ചുറ്റും വൻ പോലീസ് സന്നാഹത്തെയും…