Tag: Onam 2026

Finance Kerala Politics News 2 Min Read

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി! സെപ്റ്റംബറിൽ കേരളത്തിന് റെക്കോർഡ് ₹3,408 കോടി GST വരുമാനം — ‘സതീശൻ മാജിക്ക്’ ചർച്ചയാകുന്നു

തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിലേക്ക് കൃത്യമായി പണമെത്തിച്ചതിന്റെ പ്രതിഫലനം സംസ്ഥാനത്തിന്റെ ചരക്ക് സേവന നികുതി (GST) വരുമാനത്തിലും പ്രകടമായതായി വിലയിരുത്തൽ. 2026 സെപ്റ്റംബറിൽ കേരള സർക്കാരിന് ലഭിച്ച GST വരുമാനം ₹3,408 കോടി എന്ന റെക്കോർഡ് നിലയിലെത്തിയതാണ് ശ്രദ്ധേയമായ നേട്ടം. ഓണക്കാലത്ത് സർക്കാർ വിവിധ വിഭാഗങ്ങളിലേക്ക് പണം സമയബന്ധിതമായി വിതരണം ചെയ്തതും വിപണിയിൽ ഉപഭോഗം വർധിച്ചതും GST വരുമാനത്തിലെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, വിവിധ ആനുകൂല്യങ്ങൾ…

Kerala Politics News 2 Min Read

ഓണം വാരാഘോഷത്തിന് ഇന്ന് വർണ്ണാഭമായ സമാപനം; 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരക്കും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന്, ഓഗസ്റ്റ് 30-ന്, തലസ്ഥാന നഗരിയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം കുറിക്കും. കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും ഒരുമിക്കുന്ന മഹാഘോഷയാത്രയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വൈകിട്ട് 5 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ലോക്ഭവന് സമീപത്തു നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കിഴക്കേക്കോട്ട വരെ കടന്നുപോകും. ഗവർണർ രാജേന്ദ്ര വിശ്വനാഥ്…

Kerala Politics News 1 Min Read

തിരുവോണം അതിജീവനത്തിന്റെ ആത്മവിശ്വാസം; വെറുപ്പ് വിതയ്ക്കുന്നവര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം: ഓണാശംസകളുമായി മുഖ്യമന്ത്രി വി. ഡി സതീശൻ

തിരുവനന്തപുരം: ജാതി-മത ചിന്തകൾക്ക് അതീതമായി കേരളീയ സംസ്കാരത്തെയും അതിജീവനത്തിന്റെ കരുത്തിനെയും അടയാളപ്പെടുത്തുന്ന മഹനീയ സങ്കൽപ്പമാണ് ഓണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഊഷ്മളമായ ഓണാശംസകൾ നേർന്നു കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. പ്രതിസന്ധികളിൽ മലയാളി ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവും അതിജീവനത്തിനുള്ള ആത്മവിശ്വാസവുമാണ് ഓരോ ഓണാഘോഷങ്ങളും നൽകുന്നതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനം നേരിട്ട പ്രകൃതിദുരന്തങ്ങളുടെ പ്രയാസങ്ങൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും ഇത്തരം ആഘോഷങ്ങളിലൂടെ മുന്നോട്ടു പോകാനുള്ള കരുത്ത് സമൂഹം…

Kerala Politics News 1 Min Read

60 വയസ്സ് കഴിഞ്ഞ പട്ടികവർഗ്ഗക്കാർക്ക് സൗജന്യ ഓണക്കോടി; 5.28 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ 60 വയസ്സ് മുതലുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി ഓണക്കോടി വിതരണം ചെയ്യുന്നതിനായി സർക്കാർ 5.28 കോടി രൂപ അനുവദിച്ചു മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തെ 52,826 പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്കാണ് ഓണക്കോടി ലഭിക്കുക. ഒരാൾക്ക് ₹1,000 നിരക്കിലാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് ആകെ ₹5,28,26,000 (അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ) ഇതിനായി അനുവദിച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവർക്ക് ഓണക്കാല സമ്മാനം സാമ്പത്തികമായി…