തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ സ്കീം' (APS) വലിയ വിവാദങ്ങളിലേക്ക്. 2013-ൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാർ, പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന ആരോപണം ശക്തമാണ്. പൊളിയുന്നത് ഭരണപക്ഷത്തിന്റെ 'ക്യാപ്സ്യൂൾ' പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെങ്കിൽ കേന്ദ്രത്തിലെ PFRDA നിയമം മാറണമെന്നായിരുന്നു ഇത്രയും കാലം ഭരണപക്ഷ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. കടമെടുപ്പിന് ലഭിക്കുന്ന 'ബോണസ്' കേന്ദ്ര സർക്കാർ…
Sign in to your account