Tag: Monsoon Havoc

News 1 Min Read

സംസ്ഥാനത്ത് പെയ്തൊഴിയാതെ മഴക്കെടുതി: 12 മരണം, 7 പേരെ കാണാനില്ല; പതിനൊന്നായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

​തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വൻ നാശനഷ്ടം. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 3 രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 12 പേർ മരണപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 11,018 പേരെയാണ് (4,528 പുരുഷന്മാർ, 4,613 സ്ത്രീകൾ,