തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ CMO KERALAM-ൽ നിന്ന് രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ച പോസ്റ്റും നബിദിന ആശംസകൾ അറിയിച്ച പോസ്റ്റുമാണ് ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് നൽകിയ നിർദ്ദേശത്തെ മറികടക്കാൻ അദ്ദേഹം ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു. ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. ഒരു കോടതിയുടെയും ഉത്തരവില്ലാതെ കേവലം…
Sign in to your account