കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സി.പി.എം മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള നടപടികൾ വൈകുന്നതിൽ രൂക്ഷ വിമർശനവുമായി നടി മാലാ പാർവ്വതി. "നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും... കൂടുതൽ ശക്തമായി അപലപിക്കുന്നു," മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഫോട്ടോ സഹിതമാണ് നടിയുടെ പോസ്റ്റ്. സംവിധായിക നൽകിയ ലൈംഗിക പീഡന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചോദ്യം ചെയ്യൽ നീളുന്ന പശ്ചാത്തലത്തിലാണ് മാലാ പാർവ്വതിയുടെ…
Sign in to your account