Tag: LDF vs UDF

Kerala Politics News 1 Min Read

മാണി സി കാപ്പൻ്റെ പാലായിൽ ജോസ് മോൻ എത്ര വോട്ടിന് തോൽക്കും?

പാലാ: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന് പാലാ വീണ്ടും വേദിയാകുമ്പോൾ, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് ഇത്തവണത്തെ പരീക്ഷണം അതിജീവനത്തിന്റേതാണ്. 2021-ലെ എൽ.ഡി.എഫ് തരംഗത്തിൽ പോലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ജോസ് കെ. മാണിക്ക്, നിലവിലെ രാഷ്ട്രീയ സാഹചര്യം ഒട്ടും അനുകൂലമല്ലെന്നാണ് വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. ​ചരിത്രം ആവർത്തിക്കുമോ, തിരുത്തപ്പെടുമോ? ​കെ.എം. മാണി എന്ന രാഷ്ട്രീയ അതികായന്റെ മരണശേഷം പാലാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമായത്.

Kerala Politics News 1 Min Read

അടുത്ത ‘വിസ്മയം’ ജി. സുധാകരനോ?

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു എന്ന സൂചനകൾ ശക്തമാകുന്നു. 2026-ലെ പാർട്ടി മെമ്പർഷിപ്പ് സ്ക്രൂട്ടണി സമയത്ത് തന്റെ അംഗത്വം പുതുക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന വാർത്ത പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പടർന്നത്. പിണറായി സർക്കാരിന്റെ ഭരണരീതികളിലും പാർട്ടിയിലെ ചില നേതാക്കളുടെ സമീപനങ്ങളിലും സുധാകരൻ ഏറെ നാളായി അതൃപ്തിയിലായിരുന്നു. ​തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

Kerala Politics News 1 Min Read

പിണറായി തന്നെ എൽ.ഡി.എഫിനെ നയിക്കട്ടെ! തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അത് ഗുണം ചെയ്യും – വി.ഡി സതീശൻ

​ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ ഇടത് മുന്നണിയെ നയിക്കണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെതിരെ സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും, അദ്ദേഹം മാറിയാൽ ആ വികാരം ഇല്ലാതാകുമെന്നും സതീശൻ പരിഹസിച്ചു. ​പിണറായി വിജയൻ യു.ഡി.എഫിന്റെ 'ലക്കി ചാം' ​സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധം വോട്ടാക്കി മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ പിണറായി

Kerala Politics News 1 Min Read

സംസ്ഥാനത്ത് യുഡിഎഫ് തരംഗം! ആദ്യ ഘട്ടം 50 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കരുത്തുറ്റ സ്ഥാനാർത്ഥികളെ കളത്തിലിറക്കി കളം പിടിച്ചെടുക്കാൻ കോൺഗ്രസ് നീക്കം. ആദ്യഘട്ടത്തിൽ അതിശക്തരായ 50 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ ഇവരെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ​വിജയം ഉറപ്പുള്ള 50 പേർ ​അന്തിമമാക്കിയിരിക്കുന്ന 50 സ്ഥാനാർത്ഥികളും അതത് മണ്ഡലങ്ങളിൽ ഉറപ്പായും വിജയിക്കാൻ സാധ്യതയുള്ളവരാണെന്ന് പാർട്ടി നടത്തിയ ആഭ്യന്തര സർവേകൾ

Kerala Politics News 1 Min Read

ഞങ്ങൾ തുടങ്ങിയത് സ്ക്കൂളുകൾ അല്ല, ബാറുകൾ! ഉമ്മൻ ചാണ്ടി കാലത്ത് 29 ബാറുകൾ, പിണറായി കാലത്ത് 884 ബാറുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം വർദ്ധിപ്പിച്ചത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ മദ്യശാലകൾ എൽ.ഡി.എഫ് ഭരണത്തിൽ റെക്കോർഡ് വേഗത്തിൽ തുറക്കപ്പെട്ടെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2016-ൽ ഉമ്മൻചാണ്ടി സർക്കാർ കാലാവധി ഒഴിയുമ്പോൾ സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത് 29 ബാറുകൾ മാത്രമായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവിൽ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. കണക്കുകളിലെ ഈ 'മാജിക്' എങ്ങനെ? ​കഴിഞ്ഞ

Kerala Politics News 1 Min Read

ആവേശ കടലായി സതീശൻ്റെ പുതുയുഗ യാത്ര

കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വമായ കാഴ്ചകൾക്കാണ് വടക്കൻ മലബാർ സാക്ഷ്യം വഹിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ ആളില്ലാതെ വന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ അണിനിരത്തി മുദ്രാവാക്യം വിളിക്കാൻ സി.പി.എം നിർബന്ധിതരായിരിക്കുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ 'പുതുയുഗ യാത്ര' ജനസാഗരമായി മാറിയിരിക്കുകയാണ്. ​ബംഗാളികൾ മുദ്രാവാക്യം വിളിക്കുന സി.പി.എം ജാഥ! ​സി.പി.എമ്മിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലും ജാഥയ്ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. ഇതോടെയാണ്

Kerala Politics News 1 Min Read

പിണറായിയുടെ പത്തു വർഷത്തെ ദുർഭരണത്തിന് അന്ത്യം! സതീശൻ്റെ ‘പുതുയുഗ യാത്ര’ നാളെ തുടങ്ങുന്നു; ചങ്കിടിപ്പോടെ സി.പി.എം!

കാസർഗോഡ്: പത്ത് വർഷം നീണ്ടുനിന്ന പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' നാളെ പ്രയാണം ആരംഭിക്കുന്നു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ പടയൊരുക്കം നാളെ വൈകുന്നേരം 4 മണിക്ക് കാസർഗോഡ് കുമ്പളത്ത് വെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ​പ്രമുഖരുടെ സാന്നിധ്യം; ആവേശക്കടലായി പുതുയുഗ യാത്ര ​ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ അണിനിരക്കുന്ന ജാഥ

Kerala Politics News 2 Min Read

​കുടിശികകൾ എല്ലാം ആ ചേട്ടൻ തരും! സതീശനെ ചൂണ്ടി ബാലഗോപാൽ; കുടിശിക 1 ലക്ഷം കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രഖ്യാപനങ്ങളിലെ "ടൈം ബോംബുകൾ" പുറത്തുവന്നതോടെ ഇത് ജീവനക്കാരെ സഹായിക്കാനല്ല, മറിച്ച് അടുത്ത വരാനിരിക്കുന്ന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. "കുടിശികകൾ എല്ലാം സതീശൻ തരും" എന്ന രീതിയിലുള്ള ധനമന്ത്രിയുടെ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. ​3 മാസം കൊണ്ട് റിപ്പോർട്ട്; ലക്ഷ്യം അടുത്ത

Kerala Politics News 1 Min Read

​ഐഷാ പോറ്റി ‘പുലി’യല്ല, ‘പുപ്പുലി’; കൊട്ടാരക്കരയിൽ ചുവപ്പ് മായും, കൈപ്പത്തി വിരിയും; സി.പി.എം കേന്ദ്രങ്ങളിൽ നടുക്കം!

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിൻ്റെ കരുത്തുറ്റ വനിതാ നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിൽ എത്തിയത് ഇടതുകോട്ടകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, കൊട്ടാരക്കരയുടെ ജനപ്രിയ നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ​ജനകീയതയുടെ കരുത്ത്; പിണറായിയെക്കാൾ ഭൂരിപക്ഷം ​ഐഷാ പോറ്റി എന്ന പേര്

Kerala Politics News Sports 1 Min Read

അർജന്റീന തോറ്റത് സൗദിയോട് മാത്രം; എൽ.ഡി.എഫിന്റേത് ‘തുടർ പരാജയങ്ങൾ’: എം.എ ബേബിയുടെ ഉപമയിൽ പൊരുത്തക്കേടുകളുടെ ഘോഷയാത്ര

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയങ്ങളെ അർജന്റീനയുടെ ലോകകപ്പ് വിജയവുമായി ഉപമിച്ച് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റെങ്കിലും പിന്നീട് കപ്പുയർത്തിയ അർജന്റീനയുടെ ചരിത്രമാണ് എൽ.ഡി.എഫിന്റെ പരാജയങ്ങൾക്ക് ബേബി മറുമരുന്നായി അവതരിപ്പിച്ചത്. എന്നാൽ, കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ഉപമ വസ്തുതകളുമായി ഒത്തുപോകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ​ബേബിയുടെ വാദം ഇങ്ങനെ: ​ലോകകപ്പിലെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന