തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് തിരുവനന്തപുരം എംഎൽഎ ആന്റണി രാജുവിന് പദവി നഷ്ടമായി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചതോടെയാണ് നിയമസഭാംഗത്വത്തിൽ നിന്നും അദ്ദേഹം അയോഗ്യനായത്. കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ ആന്റണി രാജുവിന് ഇനി എംഎൽഎ സ്ഥാനം രാജിവെക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെ സ്പീക്കർക്ക്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനും മുൻ ഗതാഗത മന്ത്രിയുമായ ആൻ്റണി രാജു ജയിലിലേക്ക്. നിയമപോരാട്ടങ്ങൾക്കൊടുവിൽ, 32 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറി കേസിലാണ് എം.എൽ.എയ്ക്ക് തിരിച്ചടിയുണ്ടാകുന്നത്. 2021 മുതൽ 2023 വരെ സംസ്ഥാനത്തെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ആൻ്റണി രാജു, പിണറായി സർക്കാരിൻ്റെ രണ്ടാം ഊഴത്തിലെ പ്രമുഖ മുഖമായിരുന്നു. നവകേരള ബസിൻ്റെ ബുദ്ധികേന്ദ്രം രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട 'നവകേരള യാത്ര' ഒരു…
Sign in to your account