തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമായി 12-ാം ശമ്പളപരിഷ്കരണം ഉടൻ പ്രഖ്യാപിക്കും. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുൻപായി തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇത്തവണ ശമ്പള പരിഷ്കരണ കമ്മീഷന് പകരം സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പുതിയ ശമ്പള ഫോർമുല ഇങ്ങനെ: കഴിഞ്ഞ തവണ അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങാണ് വർദ്ധിപ്പിച്ചതെങ്കിൽ, ഇത്തവണ അത് 1.38 മടങ്ങായിരിക്കുമെന്നാണ് സമിതിയുടെ ശുപാർശ. ഈ…
Sign in to your account