Tag: Kerala Government News

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ/ ഡി ആർ കുടിശികയിൽ തുടർ നടപടി ഇല്ല ! ഫയൽ ക്ലോസ് ചെയ്ത് ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ് ചെയ്തു. എട്ട് ഗഡുക്കളായി കുടിശിക നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ്, വിതരണ തീയതിയോ രീതിയോ വ്യക്തമാക്കുന്ന ഉത്തരവ് ഇറക്കാതെ ഫയൽ അവസാനിപ്പിച്ചിരിക്കുന്നത്. ​രേഖകൾ പുറത്ത്; ഫയൽ 'ക്ലോസ്ഡ്' ​ധനവകുപ്പിലെ പി.ആർ.യു (PRU) വിഭാഗത്തിലുള്ള PRU-2/26/2026-FIN എന്ന ഫയലാണ് മാർച്ച് 11-ന് ക്ലോസ് ചെയ്തിരിക്കുന്നത്.

Kerala Politics News 2 Min Read

ഖജനാവ് കാലി! ട്രഷറിയിൽ ബില്ലുകൾ മാറാൻ ‘ഗൂഗിൾ ഷീറ്റ്’ നിയന്ത്രണം; വാട്സ്ആപ്പ് വഴി രഹസ്യ നിർദ്ദേശവുമായി ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ട്രഷറി ഡയറക്ടറുടെ പേരിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ പുറത്തുവന്നിരിക്കുന്നത്. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിലവിലുള്ള നിയന്ത്രണത്തിന് പുറമെ, ദൈനംദിന ബില്ലുകൾ മാറുന്നതിനും ഇനി മുതൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി വേണം. ​പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ: ​പുറത്തുവന്ന നിർദ്ദേശങ്ങൾ പ്രകാരം ട്രഷറിയിൽ എത്തുന്ന ബില്ലുകൾ

Kerala Politics News 1 Min Read

ക്ഷാമബത്ത 10 ശതമാനം അനുവദിക്കും; ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത (DA) അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും. മാർച്ചിലെ ശമ്പളത്തോടൊപ്പം ആണ് 10 ശതമാനം ക്ഷാമബത്ത ലഭിക്കുക. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: 10 ശതമാനം ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും പതിവ് പോലെ കുടിശിക അനുവദിക്കില്ല. കുടിശികക്ക് പ്രത്യേക ഉത്തരവ് ഇറങ്ങും എന്ന് ഉത്തരവിൽ സൂചിപ്പിക്കും എന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

Kerala Politics News 1 Min Read

ആ ഒന്നാം സ്ഥാനം ആർക്കും വിട്ടുതരില്ലെന്ന് പിണറായിയും ബാലഗോപാലും; ക്ഷാമബത്ത കുടിശികയിൽ 2022 മുതൽ കേരളം നമ്പർ വൺ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന കാര്യത്തിൽ കേരളം 'ബഹുദൂരം മുന്നിൽ'. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷാമബത്ത (DA) കുടിശിക വരുത്തിയ സംസ്ഥാനമെന്ന 'അഭിമാനകരമല്ലാത്ത' ഒന്നാം സ്ഥാനം കേരളം നിലനിർത്തുന്നു. 2022 ജൂലൈ മുതൽ ലഭിച്ച ഈ ഒന്നാം സ്ഥാനം 2026 ജനുവരിയിലെത്തി നിൽക്കുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ​നിലവിൽ ആറ് ഗഡുക്കളിലായി ആകെ 15 ശതമാനം ഡിഎ ആണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം

Kerala Politics News 1 Min Read

KAS-ന് IAS-നേക്കാൾ ശമ്പളമോ? പിണറായിയുടെ ‘കുഞ്ഞിന്’ വൻ ആനുകൂല്യം; ഐഎഎസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി!

തിരുവനന്തപുരം: കേരള ഭരണരംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മുൻകൈയെടുത്ത് നടപ്പിലാക്കിയ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (KAS) ഇപ്പോൾ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഉയർന്ന ശമ്പളമാണ് ഇപ്പോൾ ഐഎഎസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്. ​ഐഎഎസ്സുകാരേക്കാൾ 35% കൂടുതൽ! ​ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരേക്കാൾ 35 ശതമാനം ശമ്പളക്കൂടുതലാണ് കെഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചീഫ്

Kerala Politics News 2 Min Read

എന്തോന്ന് ഐ എ എസ്? കേരളത്തിൽ വലുത് കെ. എ. എസ് ! ഭാര്യ KAS , പ്രോമോഷൻ കാലാവധി കുറയ്ക്കാൻ സി പി എം നേതാവും വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

തിരുവനന്തപുരം: കേരള ഭരണസർവീസിലെ (KAS) ഉദ്യോഗസ്ഥർക്ക് ആദ്യ പ്രൊമോഷൻ നൽകുന്നതിനുള്ള കാലയളവ് വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഉദ്യോഗസ്ഥരുടെ കൂട്ടായ്മ സർക്കാരിനെ സമീപിച്ചു. നിലവിലുള്ള എട്ടു വർഷത്തെ കാലാവധി നാലു വർഷമാക്കി കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുസംബന്ധിച്ച നിവേദനം ഉദ്യോഗസ്ഥ കൂട്ടായ്മ സർക്കാരിന് കൈമാറി. ​ആവശ്യത്തിന് പിന്നിലെ ലക്ഷ്യം ​കെഎഎസ് സ്പെഷ്യൽ റൂൾ പ്രകാരം ജൂനിയർ സ്കെയിലിൽ നിന്നും ആദ്യ പ്രൊമോഷൻ തസ്തികയിലേക്ക് എട്ടു വർഷത്തെ സർവീസ് ആണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ