തിരുവനന്തപുരം: വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് നിറക്കൂട്ടേകാനും പൊതുവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം നൽകാനുമായി സപ്ലൈകോയുടെ 'ബക്രീദ് സ്പെഷ്യൽ കിറ്റ്' വിപണിയിലെത്തി. വിപണിയിൽ 1,101 രൂപയോളം വിലവരുന്ന പത്തിനം അവശ്യസാധനങ്ങളാണ് പെരുന്നാൾ പ്രമാണിച്ച് വെറും 850 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വിൽപനശാലകളിലും ഈ പ്രത്യേക ആനുകൂല്യം മേയ് 26 വരെ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുവിപണിയിലെ കൊള്ളവിലയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭവസമൃദ്ധമായ…
Sign in to your account