തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഒരുപോലെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനങ്ങളുമായി ഐക്യജനാധിപത്യ മുന്നണിയുടെ (UDF) തിരഞ്ഞെടുപ്പ് പ്രകടന പത്രിക. കഴിഞ്ഞ കുറേ കാലമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത (DA), ക്ഷാമ ആശ്വാസം (DR) എന്നിവയുടെ കുടിശിക ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നതാണ് പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. ഏകദേശം 1 ലക്ഷം കോടി രൂപയുടെ കുടിശിക ജീവനക്കാർക്ക് നൽകാനുണ്ടെന്നാണ് കണക്കാക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ തുക പൂർണ്ണമായും…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. എവിടെയെങ്കിലും ചട്ടലംഘനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സാധാരണക്കാർക്ക് ഇനി പേടിക്കാതെ പരാതിപ്പെടാം. ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക സംവിധാനമാണ് 'സി-വിജിൽ' (cVIGIL) മൊബൈൽ ആപ്ലിക്കേഷൻ.എന്താണ് സി-വിജിൽ? തിരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമാക്കാൻ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഡിജിറ്റൽ സംവിധാനമാണിത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുക, മദ്യം വിതരണം ചെയ്യുക, സർക്കാർ സ്ഥാപനങ്ങളിൽ അനധികൃതമായി പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുക തുടങ്ങിയ ഏത്…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രഖ്യാപനങ്ങളിലെ "ടൈം ബോംബുകൾ" പുറത്തുവന്നതോടെ ഇത് ജീവനക്കാരെ സഹായിക്കാനല്ല, മറിച്ച് അടുത്ത വരാനിരിക്കുന്ന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. "കുടിശികകൾ എല്ലാം സതീശൻ തരും" എന്ന രീതിയിലുള്ള ധനമന്ത്രിയുടെ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. 3 മാസം കൊണ്ട് റിപ്പോർട്ട്; ലക്ഷ്യം അടുത്ത…
Sign in to your account