Tag: Kerala Development

Finance Kerala Politics News 1 Min Read

വാക്ക് പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി, 680.20 കോടി രൂപ അനുവദിച്ചു; ബജറ്റ് പ്രഖ്യാപനം യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനം നടപ്പാക്കാനുള്ള നിർണായക നടപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ഭവന പദ്ധതികൾക്ക് ആകെ 680.20 കോടി രൂപ വകയിരുത്തി. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഉപധനാഭ്യർത്ഥനയിലാണ് ഈ തുക ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക ഭവന പദ്ധതിക്കായി 527.68 കോടി രൂപയും പട്ടികവർഗ വിഭാഗങ്ങളുടെ ഭവന പദ്ധതിക്കായി 152.52 കോടി രൂപയുമാണ് വകയിരുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ…

Business Kerala Politics News 2 Min Read

വയോജനങ്ങൾ വെറും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളല്ല; കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ ശക്തിയാക്കും: വി.ഡി. സതീശന്റെ ‘സിൽവർ ഇക്കോണമി’ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന പൗരന്മാരെ വെറും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി കാണുന്നതിന് പകരം അവരുടെ അനുഭവവും അറിവും കഴിവും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവയ്ക്കുന്ന ‘സിൽവർ ഇക്കോണമി’ ആശയം.കേരളത്തിൽ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുവജനങ്ങളുടെ ജനസംഖ്യാ വിഹിതം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ മാറ്റത്തെ വെല്ലുവിളിയായി മാത്രം കാണാതെ പുതിയ സാമ്പത്തിക അവസരമായി മാറ്റുകയാണ്…

Kerala Politics News 1 Min Read

വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് മുറിയിലേക്ക്! ‘റീ ഇമാജിനിങ് കേരളം’ വഴി പുതുയുഗ കേരളത്തിന് വഴിവെട്ടി വി.ഡി. സതീശൻ

കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ക്ലാസ് മുറിയിലെ അനുഭവത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന ഭരണരംഗത്ത് കൂടുതൽ പ്രൊഫഷണലിസവും കാര്യക്ഷമതയും ദീർഘവീക്ഷണവും കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരളം’ (Reimagining Keralam) പ്രത്യേക പരിശീലന പരിപാടി കോഴിക്കോട് ഐ.ഐ.എം.-ൽ ആരംഭിച്ചു. വർത്തമാനകാല കേരളം നേരിടുന്ന വിവിധ വെല്ലുവിളികളെ അതിജീവിച്ച്, നാളത്തെ കേരളത്തെ നവീനമായ ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ പുനർസങ്കൽപ്പിക്കുക എന്നതാണ് ഈ…

Kerala Politics News 5 Min Read

നെഹ്‌റുവിന്റെ ‘Tryst with Destiny’ ഓർമിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സ്വാതന്ത്ര ദിന പ്രസംഗം

തിരുവനന്തപുരം, ഓഗസ്റ്റ് 15, 2026: സ്വാതന്ത്ര്യദിന സന്ദേശത്തിൽ കേരളത്തെ കൂടുതൽ ആധുനികവും സുരക്ഷിതവും സമൃദ്ധവും നീതിയുക്തവുമായ സംസ്ഥാനമാക്കി മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ആഹ്വാനം ചെയ്തു. അടുത്തിടെ സംസ്ഥാനം നേരിട്ട ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ ചേർത്തുപിടിക്കുമെന്നും, ഭാവിയിലെ പ്രളയ-ദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തമുഖത്ത് നിന്നാണ് കേരളം അതിജീവിച്ച് മുന്നിലെത്തിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നിരവധി സഹോദരങ്ങളുടെ ജീവൻ…

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ പത്തുവർഷത്തെ വികസന നേട്ടം; ‘കമോൺ കേരള’ മ്യൂസിക്കൽ ചിത്രത്തിന് 20.40 ലക്ഷം രൂപ കുടിശ്ശിക അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തെ കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ ഒരുങ്ങുന്ന 'കമോൺ കേരള' (Come on Kerala) മ്യൂസിക്കൽ ചിത്രത്തിനായുള്ള ബാക്കി തുക അനുവദിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 20,40,000/- രൂപ (ഇരുപത് ലക്ഷത്തി നാല്പതിനായിരം രൂപ) വിനിയോഗിക്കാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. ​വിവര-പൊതുജനസമ്പർക്ക വകുപ്പ് (I&PRD) നടപ്പു സാമ്പത്തിക വർഷത്തെ (2026-27) പ്ലാൻ ഫണ്ടിൽ നിന്നാണ് ഈ…

Kerala Politics News 1 Min Read

​മുഖ്യമന്ത്രിക്ക് ‘ചെക്ക്’ വെച്ച് സതീശൻ; ‘സ്ഥലവും സമയവും നിങ്ങൾ പറയൂ, ഞാൻ റെഡി!’; സംവാദത്തിന് പിണറായി വരുമോ?

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ സംവാദ വെല്ലുവിളി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. "മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, അദ്ദേഹം നിശ്ചയിക്കുന്ന സമയത്ത് സംവാദത്തിന് ഞാൻ തയ്യാറാണ്" എന്ന സതീശന്റെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വികസന കാര്യങ്ങളിൽ സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി സതീശനോട് ചോദിച്ചു. എൽഡി.എഫ് സർക്കാരിന്റെ 10…

Kerala Politics News 1 Min Read

പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ഇംഗ്ലീഷ് ചാനലുകളോടും പറയണം ! മണിശങ്കർ അയ്യരോട് അഭ്യർത്ഥിച്ച് പിണറായി; തലസ്ഥാനത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഇംഗ്ലീഷ് PR

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ PR പരിപാടിയായ ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർക്ക് തലസ്ഥാനത്ത് ലഭിച്ചത് അസാധാരണമായ സ്വീകരണം. ഔദ്യോഗിക പദവികൾ ഒന്നുമില്ലാതിരുന്നിട്ടും സംസ്ഥാന അതിഥിക്ക് തുല്യമായ പരിഗണനയാണ് സർക്കാർ അദ്ദേഹത്തിന് നൽകിയത്. രാജകീയ സൗകര്യങ്ങൾ ​തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു മണിശങ്കർ അയ്യർക്ക് താമസം ഒരുക്കിയിരുന്നത്. യാത്രാ സൗകര്യത്തിനായി വിട്ടുനൽകിയത് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക 'സ്റ്റേറ്റ് കാർ'. മുന്തിയ ഭക്ഷണവും മറ്റ് ആഡംബര…

Kerala Politics News 1 Min Read

​വിഷൻ 2031: അന്താരാഷ്ട്ര കോൺക്ലേവ് ഇന്ന് തുടങ്ങും; ഓരോ പ്രതിനിധിക്കും 7000 രൂപയുടെ കിറ്റ് !

തിരുവനന്തപുരം: കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള 'വിഷൻ 2031' അന്താരാഷ്ട്ര കോൺക്ലേവിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. വൈകുന്നേരം 3:30-ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ​മൂന്ന് ദിവസത്തെ ബൃഹത് ചർച്ചകൾ ​ഫെബ്രുവരി 15 മുതൽ 17 വരെ മൂന്ന് ദിവസങ്ങളിലായാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും നയരൂപീകരണ…

Kerala Politics News 1 Min Read

2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ ജനുവരിയിലേക്ക് മാറ്റി; ജൂണിൽ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പിണറായി

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ 'ലോക കേരള സഭ' നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം. ​മുഖ്യമന്ത്രിയുടെ സ്വന്തം 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി…