Tag: Kerala Budget Session 2025

Kerala Politics News 1 Min Read

ബജറ്റ് സമ്മേളനത്തിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കും; ശമ്പളത്തിൽ100 ശതമാനം വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ തീരുമാനമായേക്കും. ശമ്പളത്തിൽ ഏകദേശം 100 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സാമ്പത്തിക പ്രതിസന്ധിയും വിമർശനങ്ങളും ഭയന്ന് കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും മാറ്റിവെച്ച ഫയലാണ് ഇപ്പോൾ വീണ്ടും പരിഗണനയ്ക്കെത്തുന്നത്. ​മറ്റ് മേഖലകളിൽ വലിയ തോതിൽ ശമ്പള കുടിശ്ശികയും സാമ്പത്തിക ബുദ്ധിമുട്ടുകളും നിലനിൽക്കെ ജനപ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് മുൻപ് സർക്കാർ