Tag: Kannur News

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ കൈകളിൽ നിന്ന് അവാർഡ് വാങ്ങി; ഒടുവിൽ കടക്കെണിയിൽ ജീവിതം അവസാനിപ്പിച്ചു: സർക്കാരിന്റെ ‘ഇരയായി’ കണ്ണൂരിലെ കർഷകൻ

കണ്ണൂർ: കൃഷി വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും കൈകളിൽ നിന്ന് മികച്ച കർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ആവേശം ഒടുവിൽ കീടനാശിനിയുടെ കയ്പ്പിൽ അവസാനിച്ചു. കണ്ണൂർ ജില്ലയിലെ പ്രമുഖ കർഷകൻ ചെറുപുഴ ഇടവരമ്പിലെ ഏലിയാസ് അമ്പാട്ട് (57) ആണ് കടക്കെണി മൂലം ജീവിതം അവസാനിപ്പിച്ചത്. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും കൃഷിയിലെ തിരിച്ചടികളും ഒരു കർഷകനെ എങ്ങനെ മരണത്തിലേക്ക് തള്ളിവിടുന്നു എന്നതിന്റെ ദാരുണമായ തെളിവായി മാറുകയാണ് ഈ വിയോഗം. ​അവാർഡുകൾ ഏറെ, പക്ഷേ അതിജീവനം പരാജയപ്പെട്ടു

Kerala Politics News 1 Min Read

ആവേശ കടലായി സതീശൻ്റെ പുതുയുഗ യാത്ര

കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വമായ കാഴ്ചകൾക്കാണ് വടക്കൻ മലബാർ സാക്ഷ്യം വഹിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ ആളില്ലാതെ വന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ അണിനിരത്തി മുദ്രാവാക്യം വിളിക്കാൻ സി.പി.എം നിർബന്ധിതരായിരിക്കുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ 'പുതുയുഗ യാത്ര' ജനസാഗരമായി മാറിയിരിക്കുകയാണ്. ​ബംഗാളികൾ മുദ്രാവാക്യം വിളിക്കുന സി.പി.എം ജാഥ! ​സി.പി.എമ്മിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലും ജാഥയ്ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. ഇതോടെയാണ്

Kerala Politics News 1 Min Read

സഭ സമ്മേളനത്തിനിടയിൽ ഷംസീറിൻ്റെ കടത്തനാടൻ അങ്കം! 2 കോടി വേണം, ഇന്ന് നിർണായക യോഗം

തിരുവനന്തപുരം: കേരളത്തിൻ്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റിനെ ലോകശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'പൊന്ന്യത്തങ്കം 2026' വിപുലമായി സംഘടിപ്പിക്കാൻ സ്പീക്കർ എ.എൻ ഷംസീർ മുൻകൈ എടുക്കുന്നു. ഫെബ്രുവരി മൂന്നാം വാരത്തിൽ തലശ്ശേരിയിലെ പൊന്ന്യത്ത് വെച്ച് അങ്കം നടത്താനാണ് പ്രാഥമിക തീരുമാനം. ​നിയമസഭാ സമ്മേളനത്തിനിടെ തന്നെ ഇതിനായുള്ള നടപടികൾ സ്പീക്കർ വേഗത്തിലാക്കിയിരിക്കുകയാണ്. വടക്കൻ പാട്ടുകളിലെ വീരഗാഥകൾ ഉറങ്ങുന്ന പൊന്ന്യത്ത് നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന പടയോട്ടങ്ങളുടെ സ്മരണ പുതുക്കാനാണ് ഈ മേള ലക്ഷ്യമിടുന്നത്.