തിരുവനന്തപുരം: ഏതു പ്രതിസന്ധികളെയും അസാമാന്യ മെയ്‌വഴക്കത്തോടെ നേരിടാൻ കഴിഞ്ഞിരുന്ന അസാധാരണ വ്യക്തിത്വമായിരുന്നു കെ. കരുണാകരനെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പാർട്ടിയെയും പ്രവർത്തകരെയും ഇത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത മറ്റൊരു നേതാവ് രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അനുസ്മരിച്ചു. ലീഡറുടെ ജന്മദിനത്തിൽ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് വി.ഡി സതീശന്റെ കുറിപ്പ്. നിലപാടുകളിൽ കടുത്ത കാർക്കശ്യം പുലർത്തുമ്പോഴും ഇടപെടലുകളിൽ തികഞ്ഞ മൃദുത്വം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കരുണാകരൻ. എല്ലാ…
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (നെടുമ്പാശ്ശേരി വിമാനത്താവളം) മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകുമെന്ന് യു.ഡി.എഫ് പ്രകടന പത്രിക. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ കൊച്ചി വിമാനത്താവളത്തിന്റെ മുഖ്യ ശില്പിയായ കരുണാകരനോടുള്ള ആദരസൂചകമായാണ് ഈ സുപ്രധാന തീരുമാനമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. ലീഡറുടെ ഇച്ഛാശക്തിക്ക് അംഗീകാരം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP Model) രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലേത്. 1990-കളിൽ ഈ പദ്ധതി വിഭാവനം ചെയ്തപ്പോൾ മുതൽ…
Sign in to your account