Tag: Justice Bechu Kurian Thomas

News 1 Min Read

വക്കീൽ ഫീസ് കിട്ടിയില്ലെന്ന് കരുതി കോടതി വിധി തടയാനാകില്ല; അഭിഭാഷകർക്ക് 50,000 രൂപ പിഴ ശിക്ഷ വിധിച്ച് ഹൈക്കോടതി

​കൊച്ചി: അഭിഭാഷക ഫീസിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കക്ഷികൾക്ക് കോടതി വഴി ലഭിച്ച ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ അഭിഭാഷകർക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി. കേസ് ജയിച്ച കക്ഷിക്ക് അതിന്റെ ഫലം അനുഭവിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, വിധി നടപ്പിലാക്കുന്നത് തടയാൻ ശ്രമിച്ച രണ്ട് അഭിഭാഷകർക്ക് 50,000 രൂപ പിഴ (Cost) ചുമത്തി. ​കേസിന്റെ പശ്ചാത്തലം ​ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഒരു കേസിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. കോടതിയിൽ നിന്ന് കക്ഷിക്ക്