അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യക്ക് വീണ്ടും ലോകകിരീടം. ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തെറിഞ്ഞാണ് സൂര്യകുമാർ യാദവും സംഘവും ചരിത്രം കുറിച്ചത്. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഇനി ടീം…
മുംബൈ: മൈതാനത്തെ തകർപ്പൻ പ്രകടനം കൊണ്ട് മാത്രമല്ല, തന്റെ വലിയ മനസ്സ് കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് സഞ്ജു സാംസൺ. മികച്ച പോരാട്ടത്തിലൂടെ ടീമിനെ വിജയത്തിലെത്തിച്ച് 'പ്ലെയർ ഓഫ് ദ മാച്ച്' പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ വ്യക്തിപരമായ നേട്ടത്തെ ആഘോഷിക്കുന്നതിന് പകരം, വിജയത്തിന്റെ യഥാർത്ഥ ശില്പി ജസ്പ്രീത് ബുംറയാണെന്ന് ഉറപ്പിച്ചു പറയാൻ സഞ്ജു കാണിച്ച ആർജ്ജവം കായിക ലോകത്തിന്…
കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ വിജയശില്പി. സഞ്ജുവിനെ തന്നെ 'പ്ലെയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നൽകുന്ന വിഖ്യാതമായ 'ഇംപാക്ട് പ്ലെയർ' മെഡൽ സഞ്ജുവിനെ തേടിയല്ല എത്തിയത്.…
കൊളംബോ: ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യ ചിരവൈരികളെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ വെറും 114 റൺസിന് കൂടാരം കയറി. ഈ വിജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇഷാൻ കിഷന്റെ ബാറ്റിംഗ് വെടിക്കെട്ട് ആദ്യം ബാറ്റ്…
Sign in to your account