Tag: Japan News Malayalam

News Politics World 2 Min Read

ജപ്പാൻ പോളിംഗ് ബൂത്തിലേക്ക്: ആദ്യ വനിതാ പ്രധാനമന്ത്രിക്ക് ഇന്ന് അഗ്നിപരീക്ഷ; ഉറ്റുനോക്കി ലോകം

ടോക്കിയോ: ജപ്പാനിലെ രാഷ്ട്രീയ ഭാവിയെയും സാമ്പത്തിക നയങ്ങളെയും നിർണ്ണയിക്കുന്ന നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പ് ഇന്ന് (ഞായറാഴ്ച) നടക്കുന്നു. ജപ്പാൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകൈച്ചി (Sanae Takaichi) നയിക്കുന്ന ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും (LDP) അവരുടെ പുതിയ സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയും ഈ പോരാട്ടത്തിൽ ജനവിധി തേടുന്നു. ​രാജ്യത്തുടനീളമുള്ള 44,000-ത്തോളം പോളിംഗ് സ്റ്റേഷനുകൾ രാവിലെ 7 മണിയോടെ തുറന്നു. 10.3 കോടി വോട്ടർമാരാണ് രാജ്യത്തിന്റെ ഭാവി