മുംബൈ: ആഴ്ചയുടെ ആദ്യ വ്യാപാരദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദം. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ വ്യാപാരത്തിനിടെ സെൻസെക്സ് 900 പോയിന്റിനടുത്ത് താഴ്ന്നപ്പോൾ നിഫ്റ്റി 23,000 എന്ന പ്രധാന നിലവാരത്തിന് താഴെയെത്തി. രാവിലെ 9.40ഓടെ ബി.എസ്.ഇ സെൻസെക്സ് 877.85 പോയിന്റ് അഥവാ 1.19 ശതമാനം ഇടിഞ്ഞ് 73,017.89ലായിരുന്നു. എൻ.എസ്.ഇ നിഫ്റ്റി 281.45 പോയിന്റ് അഥവാ 1.22 ശതമാനം നഷ്ടത്തിൽ 22,859.05ലെത്തി.…
Sign in to your account