Tag: Heavy Rain

Kerala Politics News 1 Min Read

കനത്ത മഴ: മണിക്കൂറടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ; ഒഴിപ്പിക്കലിന് കളക്ടർമാർക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ശക്തമാക്കി സർക്കാർ. മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. മഴയുടെ തീവ്രത, വെള്ളപ്പൊക്ക സാധ്യത, മണ്ണിടിച്ചിൽ ഭീഷണി എന്നിവ നിരന്തരം നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.…