തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭരണവിരുദ്ധ വികാരം കൊടുമ്പിരിക്കൊള്ളുമ്പോഴും, ബി.ജെ.പി വോട്ടുകൾ കൈക്കലാക്കി മൂന്നാം തവണയും അധികാരം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു പിന്നിൽ കൃത്യമായ ഒരു 'സക്സഷൻ പ്ലാൻ' (Succession Plan) അണിയറയിൽ ഒരുങ്ങുന്നതായാണ് സൂചനകൾ. അണിയറയിൽ ഒരുങ്ങുന്ന 'റിയാസ് മുഖ്യമന്ത്രി' പ്ലാൻ തുടർഭരണം ലഭിച്ചാൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെങ്കിലും, മന്ത്രിസഭയിലെ കരുത്തനായ ആഭ്യന്തര മന്ത്രിയായി മുഹമ്മദ്…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നവർക്ക് മിനിമം രാഷ്ട്രീയ വിദ്യാഭ്യാസമെങ്കിലും വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. റാന്നി നിയസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തോമസ് സാമുവലിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലായിരുന്നു പണിക്കരുടെ പരിഹാസം. "കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം" എന്ന ഇന്ദ്രൻസിന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്താണ് സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ ധാരണക്കുറവിനെ അദ്ദേഹം വിമർശിച്ചത്. സംഭവത്തിന്റെ പശ്ചാത്തലം ട്വന്റി 20-യിൽ നിന്നും…
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം ചലച്ചിത്ര താരങ്ങളിലേക്കും. പ്രമുഖ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തതാണ് ഈ കേസിലെ പുതിയ വഴിത്തിരിവ്. ശബരിമലയിലെ സ്വർണ്ണം പൂശിയ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് താരത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. അന്ന് പറഞ്ഞ മഹാഭാഗ്യം; ഇന്ന് വിനയായോ? ശബരിമലയിലെ നട പുതുക്കിപ്പണിത സമയത്ത് ജയറാം നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ അന്വേഷണ പരിധിയിൽ വന്നിരിക്കുന്നത്.…
തിരുവനന്തപുരം: നിയമസഭയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നിരിക്കെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ ഫയലുകളിൽ ഉറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്നിവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് 2021 ജനുവരി മുതൽ മറുപടി ലഭിക്കാത്തത്. ചോദ്യങ്ങൾ 207, മറുപടി വെറും 33 എണ്ണത്തിന് മാത്രം…
Sign in to your account