Tag: Ganesh Chaturthi

National News 1 Min Read

ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും

ന്യൂഡൽഹി: രാജ്യത്തുടനീളം ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. ജ്ഞാനം, സമൃദ്ധി, ഐശ്വര്യം, ഭാഗ്യം എന്നിവയുടെ പ്രതീകമായി വിശ്വസിക്കപ്പെടുന്ന ഭഗവാൻ ഗണേശന്റെ ജന്മദിനമായാണ് ഗണേശ ചതുർത്ഥി ആചരിക്കുന്നത്. വിനായക ചതുർത്ഥി, ഗണേശോത്സവം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ആഘോഷം പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും കാലഘട്ടത്തിനാണ് തുടക്കം കുറിക്കുന്നത്. വീടുകളിലും വിവിധ പ്രദേശങ്ങളിലായി ഒരുക്കിയിരിക്കുന്ന ഗണേശ പന്തലുകളിലും മൺകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പ്രത്യേക പൂജകളും പ്രാർത്ഥനകളും