Tag: Former Chittur MLA

Kerala Politics News 2 Min Read

“പദവികളേക്കാൾ ജനങ്ങളുടെ സ്നേഹത്തിന് വില നൽകി” — കെ. അച്യുതന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അനുശോചനം

തിരുവനന്തപുരം: ചിറ്റൂർ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. ചിറ്റൂരിന്റെ പ്രിയപ്പെട്ട ജനനേതാവായിരുന്നു കെ. അച്യുതനെന്നും ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് വ്യക്തമായ അടയാളപ്പെടുത്തൽ നടത്തിയ നേതാവായിരുന്നു കെ. അച്യുതനെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചിറ്റൂരിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം