കോട്ടയം: കാലവർഷക്കെടുതിയിൽ പ്രളയജലം കയറി വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ച കോട്ടയം ജില്ലയിലെ കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ. വീടുകൾ വൃത്തിയാക്കുന്നതിനുള്ള ധനസഹായമായി 51.15 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 51,152 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും 10,000 രൂപ വീതമാണ് ധനസഹായമായി അനുവദിച്ചിരിക്കുന്നത്. പ്രളയജലം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രളയാനന്തര അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും തുക കുടുംബങ്ങൾക്ക് സഹായകരമാകും. SDRF, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി…
ആലപ്പുഴ: കാലവർഷക്കെടുതിയിൽ പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച ആലപ്പുഴ ജില്ലയിലെ കുടുംബങ്ങൾക്ക് 80.07 കോടി രൂപയുടെ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) എന്നിവയിൽ നിന്നാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 32.13 കോടി രൂപയും, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 25.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രളയജലം കയറി ദുരിതബാധിതരായ…
പത്തനംതിട്ട: പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ 25,648 കുടുംബങ്ങൾക്ക് വീട് വൃത്തിയാക്കുന്നതിനുള്ള ധനസഹായമായി 25,64,80,000 രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രളയബാധിത കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം ലഭിക്കുക. വെള്ളം കയറിയ വീടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വീടുകൾ വാസയോഗ്യമാക്കുന്നതിനുള്ള ചെലവുകൾക്കാണ് സഹായം വിനിയോഗിക്കുക. രണ്ട് ദുരിതാശ്വാസ ഫണ്ടുകളിൽ നിന്ന്…
Sign in to your account