ബാഴ്‌സലോണ: സ്‌പോട്ടിഫൈ ക്യാമ്പ് നൗവിൽ നടന്ന ലാലിഗ മത്സരത്തിൽ വിയ്യാറയലിനെതിരെ ആവേശകരമായ തിരിച്ചുവരവ് നടത്തി എഫ്‌സി ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം, രണ്ടാം പകുതിയിൽ 11 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് ബാഴ്‌സ 3-2ന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. മത്സരം ആരംഭിച്ച് ഏഴ് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ നേടി വിയ്യാറയൽ ആതിഥേയരെ ഞെട്ടിച്ചു. നാലാം മിനിറ്റിൽ തജോൺ ബുക്കാനനും ആറാം…