ഫരീദാബാദ്/ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹി എൻസിആറിനെ ലക്ഷ്യമിട്ട് ജെയ്‌ഷ്-ഇ-മുഹമ്മദ് (Jaish-e-Mohammad) അടക്കമുള്ള ഭീകരസംഘടനകൾ നടത്തിയ വൻ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തു നിർമ്മാണ സാമഗ്രികളുമായി ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ അറസ്റ്റിലായതോടെയാണ് 'വൈറ്റ് കോളർ ഭീകരത'യുടെ ആസൂത്രണം വ്യക്തമായത്. ഡോക്ടർമാരെ തിരഞ്ഞെടുത്തത് 'സംശയം ഒഴിവാക്കാൻ' ഫരീദാബാദിൽ റെയ്ഡ് നടത്തിയ സുരക്ഷാ ഏജൻസികൾ ഡോ. ആദിൽ, ഡോ. മുസമ്മിൽ എന്നിവരെയാണ് പിടികൂടിയത്.…
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഞെട്ടിച്ച് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ കാർ സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെട്ടു. 20-ൽ അധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 6:52 ഓടെ റെഡ് ലൈറ്റിൽ സാവധാനം നീങ്ങുകയായിരുന്ന ഒരു ചെറിയ കാറിലാണ് അതിശക്തമായ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഇ-റിക്ഷ ഉൾപ്പെടെ 22 വാഹനങ്ങൾ കത്തിനശിച്ചു. ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെത്തുടർന്ന് ഡൽഹി പോലീസ് കമ്മീഷണർ അടക്കമുള്ള…
Sign in to your account