Tag: Digaru Railway Station

News 1 Min Read

അസമിൽ വൻ റെയിൽവേ അപകടം; കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എൻജിനും കോച്ചുകളും പാളം തെറ്റി

​ഗുവാഹത്തി: അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസ് പാളം തെറ്റി വൻ അപകടം. ട്രെയിനിന്റെ എൻജിനും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയത്. ഗുവാഹത്തിക്ക് സമീപമുള്ള ഡിഗാരു റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6:54ഓടെയായിരുന്നു സംഭവം. മിസോറാമിൽ നിന്ന് കൊൽക്കത്തയിലേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ​ഡിഗാരു സ്റ്റേഷനിൽ എത്തിയപ്പോൾ മറ്റൊരു തീവണ്ടിക്ക് കടന്നുപോകാൻ മുൻഗണന നൽകിയതിനിടയിൽ വേഗത നിയന്ത്രിക്കുന്നതിലുണ്ടായ പാകപ്പിഴയാണ് അപകടത്തിന് കാരണമെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NFR) അധികൃതർ വ്യക്തമാക്കി.…