Tag: CPM Setback

Kerala Politics News 2 Min Read

5 വർഷത്തെ വിവാദ ഭരണം: തിരുവനന്തപുരം കോർപറേഷനിലെ CPM തോൽവിക്ക് കാരണം ആര്യ രാജേന്ദ്രൻ; നേതൃത്വത്തിനെതിരെ പാർട്ടിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം: കോർപറേഷൻ ഭരണം കൈവിട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ അഞ്ച് വർഷത്തെ വിവാദങ്ങൾ നിറഞ്ഞ ഭരണത്തിനാണെന്ന് സി.പി.എം. ജില്ലാ നേതൃത്വത്തിൽ ശക്തമായ വിമർശനം. പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, വിവാദകാലയളവിൽ ആര്യയെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ​നാല് പതിറ്റാണ്ടിലേറെക്കാലം ഇടതുമുന്നണി കുത്തകയാക്കി വെച്ച തിരുവനന്തപുരം കോർപറേഷൻ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിടിച്ചെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ കൂട്ടപ്പൊരിച്ചിലുണ്ടായത്. മേയർ ഓഫിസുമായി ബന്ധപ്പെട്ട