Tag: CPI(M)

Kerala Politics News 1 Min Read

ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ് കാലി! അപമാനം സഹിക്കില്ല, പാർട്ടി പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിയെയും ഭരണത്തലവനെയും അങ്ങേയറ്റം അപമാനിക്കുന്ന രീതിയിൽ പെരുമാറിയ പ്രവർത്തകർക്കെതിരെ വാളെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വികസന മുന്നേറ്റ യാത്രയുടെ ഉദ്ഘാടന വേദിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ കൂട്ടത്തോടെ സദസ്സ് വിട്ടതോടെ എം.വി ഗോവിന്ദൻ പ്രസംഗം വെട്ടിച്ചുരുക്കി. ​മുഖ്യമന്ത്രിയെയും അവഗണിച്ചു; ഒഴിഞ്ഞ കസേരകൾ സാക്ഷി ​യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ തന്നെ സദസ്സിൽ

Kerala Politics News 1 Min Read

​ചാനൽ പോരാളികൾ പടിയിറങ്ങുന്നു; സി.പി.എമ്മിന് കനത്ത പ്രഹരം നൽകി റെജി ലൂക്കോസിന് പിന്നാലെ ഹസ്കറും മടങ്ങി: അടുത്തത് ആര്?

തിരുവനന്തപുരം: ഏത് പ്രതിസന്ധി ഘട്ടത്തിലും വാർത്താ ചാനലുകളിൽ പാർട്ടിയുടെ പ്രതിരോധ കോട്ടയായി നിന്നിരുന്ന നിരീക്ഷകർ ഒന്നൊന്നായി ഇടതുപക്ഷത്തോട് വിടപറയുന്നു. രണ്ട് ദിവസം മുൻപ് റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ, പ്രമുഖ ഇടതു നിരീക്ഷകൻ ബി.എൻ. ഹസ്കറും പദവി വലിച്ചെറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സി.പി.എമ്മിന്റെ താക്കീതുകൾക്ക് മറുപടിയായി, താൻ ഇനി മുതൽ സ്വതന്ത്ര 'രാഷ്ട്രീയ നിരീക്ഷകൻ' മാത്രമായിരിക്കുമെന്ന് ഹസ്കർ പ്രഖ്യാപിച്ചു. ​'പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ'; പദവികൾ വലിച്ചെറിഞ്ഞ് ഹസ്കർ ​മുഖ്യമന്ത്രി പിണറായി

Kerala Politics News 1 Min Read

​‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവം’; തിരുവനന്തപുരം കോർപ്പറേഷൻ തോൽവിക്ക് പിന്നിൽ ആര്യ രാജേന്ദ്രന്റെ ധിക്കാരമെന്ന് ഗായത്രി ബാബു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപണവുമായി സി.പി.എം കൗൺസിൽ അംഗം ഗായത്രി ബാബു. ‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമാണ്’ തോൽവിക്ക് വഴിവെച്ചതെന്നും, മുൻ മേയർ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ​കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗായത്രി ബാബു ആരോപിക്കുന്നു. അടിസ്ഥാനപരമായ

Kerala Politics News 1 Min Read

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു: അർബുദത്തോട് പൊരുതി മടക്കം

​കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു അവർ. ​സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ കാനത്തിൽ ജമീല, 2021 നിയമസഭാ തെരഞ്ഞെടുപ്പിലാണ് കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം. ​സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ വഹിച്ച

News Politics 1 Min Read

ബിഹാർ തെരഞ്ഞെടുപ്പ്: ‘നോട്ട’യെക്കാൾ പിന്നിൽ സി.പി.എമ്മും സി.പി.ഐയും

പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 'നോട്ട' (NOTA - None of the Above) യേക്കാൾ പിന്നിലായി പ്രമുഖ ഇടതുപക്ഷ പാർട്ടികളായ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും പ്രകടനം. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ഒരു സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്തവർ രേഖപ്പെടുത്തിയ 'നോട്ട' വോട്ട് ശതമാനം, ദേശീയ തലത്തിൽ സ്വാധീനം അവകാശപ്പെടുന്ന ചുവപ്പ് പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണ്. ​കണക്കുകൾ ഇങ്ങനെ: ​ബിഹാർ തെരഞ്ഞെടുപ്പിൽ 1.82 ശതമാനം വോട്ടുകളാണ്