Tag: Controversy

Kerala Politics News 1 Min Read

​നോട്ടുബുക്കിനും ബ്രോഷറിനും 8 കോടി! ഖജനാവ് കാലിയാകുമ്പോഴും നവകേരളം ‘ആഘോഷത്തിൽ’; വഴിവിട്ട നടപടികൾ സാധൂകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിആർഡി (PRD) വഴി കോടികൾ പൊടിച്ച് സർക്കാർ. 'നവകേരളം - സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം' എന്ന പേരിൽ നടത്തുന്ന വികസന ക്ഷേമ പഠന പരിപാടിക്കായി അച്ചടിച്ച സാധനങ്ങൾക്ക് മാത്രം 8 കോടി രൂപ ചിലവാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. മുൻകൂട്ടി അനുമതി വാങ്ങാതെ നടത്തിയ പണമിടപാടുകൾക്ക് മുൻകാല പ്രാബല്യത്തോടെ (Ex-post facto sanction) സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുകയാണ്. ​ചെലവ് കേട്ട് ഞെട്ടി

Kerala Politics News 1 Min Read

പിണറായിയുടെ ‘ആൻ്റോ’ പ്രേമം; റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക 59 ലക്ഷം! ഫയൽ നീങ്ങിയത് ശരവേഗത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വാനോളം പുകഴ്ത്തുന്ന റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക ലക്ഷങ്ങളുടെ 'കൈത്താങ്ങ്'. റിപ്പോർട്ടർ ടി.വിയുടെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് 59 ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) അടക്കമാണ് ഈ ഭീമമായ തുക ചാനലിന് കൈമാറുന്നത്. ​ശരവേഗത്തിൽ നീങ്ങിയ ഫയലുകൾ ​സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകളിൽ

Kerala Politics News 1 Min Read

1.11 ലക്ഷത്തിൻ്റെ കട്ടിൽ വാങ്ങിയത് സത്യം! ക്യാപ്സൂളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ലക്ഷങ്ങൾ ചെലവിട്ട് ഫർണിച്ചറുകൾ വാങ്ങിയ സംഭവം വിവാദമാകുന്നു. പമ്പയിലെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്ക് താമസിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചിലവിട്ട് കട്ടിലും മെത്തയും തലയണയും വാങ്ങിയെന്ന വിവരം വലിയ വിവാദമായി മാറി. ​ചെലവാക്കിയത് ₹1,11,365! ​ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ സുഖകരമായ ഉറക്കത്തിനായി 1,11,365 രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെലവഴിച്ചത്. ​ദേവസ്വം ബോർഡിന്റെ 'ക്യാപ്‌സ്യൂൾ' മറുപടി

Kerala Politics News 2 Min Read

വിഴിഞ്ഞത്ത് വിരുന്ന്, സഭയിൽ ‘തല്ല്’; വീണയുടെ രഹസ്യ നിർദ്ദേശം വൈദികർ ലംഘിച്ചു! ഖജനാവ് മുടിച്ച് വോട്ട് പിടിക്കാൻ മന്ത്രിയുടെ ‘പൊറാട്ട് നാടകം’

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ ഓർത്തഡോക്സ് സഭാ വൈദികർക്ക് മന്ത്രി വീണ ജോർജ് ഒരുക്കിയ പഞ്ചനക്ഷത്ര വിരുന്നും അതിനെത്തുടർന്നുള്ള വിവാദങ്ങളും സഭയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും പുകയുന്നു. വിഴിഞ്ഞം സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാലും വിരുന്നിന്റെ ദൃശ്യങ്ങൾ യാതൊരു കാരണവശാലും പുറത്തുവിടരുതെന്ന മന്ത്രിയുടെ കർശന നിർദ്ദേശം വൈദികർ തന്നെ ലംഘിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ​രഹസ്യ വിരുന്നും പാളിപ്പോയ പ്ലാനും ​തുമ്പമൺ ഭദ്രാസനത്തിലെ 35 വൈദികരെയാണ് ടൂറിസ്റ്റ് ബസിൽ മന്ത്രി വിഴിഞ്ഞത്ത് എത്തിച്ചത്.

Kerala Politics News 2 Min Read

യു.ഡി.എഫ് വരും എബ്രഹാം പുറത്താകും! എബ്രഹാമിൻ്റെ ശമ്പള വർധന, സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്ന ഏക കാര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. ​'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ​ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"

Kerala Politics News 2 Min Read

വിവാദ നായകന് പത്മഭൂഷൺ! വെള്ളാപ്പള്ളിക്ക് പുരസ്കാരം പിണറായിയുടെ ശുപാർശയിലോ?

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ അതിൽ വിവാദ നായകൻ വെള്ളാപ്പള്ളി നടേശനും ഇടംപിടിച്ചത് രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചയാകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളിക്ക് പുറമെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കും പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം 90 തികയുന്ന വെള്ളാപ്പള്ളിക്ക് ലഭിച്ച ഈ അംഗീകാരം പലരിലും അത്ഭുതവും പ്രതിഷേധവും ഉളവാക്കിയിരിക്കുകയാണ്. ​പിണറായിയുടെ അടുത്ത സുഹൃത്തിന് മുഖ്യമന്ത്രിയുടെ വക 'സമ്മാനം'? ​സംസ്ഥാന സർക്കാർ

Kerala Politics News 2 Min Read

അച്ഛൻ വേലി ചാടിയാൽ മകൻ മതിൽ ചാടും! ഗണേഷിന്റെയും പിള്ളയുടെയും ലീലാവിലാസങ്ങൾ സിബിഐ റിപ്പോർട്ടിലും നമ്പാടന്റെ ആത്മകഥയിലും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ പീഡനക്കേസിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിലുണ്ടായിരുന്ന അതിതീവ്രമായ പ്രണയബന്ധത്തെക്കുറിച്ചും അതിന്റെ പരിണതഫലങ്ങളെക്കുറിച്ചും അക്കമിട്ടു നിരത്തുകയാണ് സിബിഐ. ഇതിന് പിന്നാലെ ഗണേഷിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ പഴയകാല ചരിത്രവും ചർച്ചയാകുന്നു. ​ഗർഭഛിദ്രവും പ്രണയവും; സിബിഐ പറയുന്നത് ​സോളാർ കേസിലെ പരാതിക്കാരിയും ഗണേഷും തമ്മിൽ 2009-ൽ

Kerala Politics News 2 Min Read

പ്രശാന്ത് ഐ.എ.എസ് സസ്പെൻഷൻ വിവാദം; ഉത്തരവിൽ ഒപ്പിട്ടത് ചീഫ് സെക്രട്ടറി, പഴികേന്ദ്രത്തിന്!

തിരുവനന്തപുരം: ​ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ, നടപടിക്ക് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന തരത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന് ഏകോപിപ്പിച്ച മാധ്യമ പ്രചാരണം വിവാദത്തിലേക്ക്. ഔദ്യോഗിക ഉത്തരവിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സാണ് ഒപ്പിട്ടിരിക്കുന്നതെന്നിരിക്കെ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി റിപ്പോർട്ടുകൾ നൽകിയത് ഉന്നതതലത്തിലുള്ള മാധ്യമ താൽപ്പര്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ​പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള